Join News @ Iritty Whats App Group

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചെന്നൈ: പ്രണായാഭ്യർത്ഥന നിരസിച്ചതിന് യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ചെന്നൈയിലെ കോളജ് വിദ്യാർത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട ടി നഗറിലെ ജെയിൻ കോളജ് ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിനി സത്യയുടെ (20) പിതാവ് മാണിക്കമാണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ മരണം സംഭവിച്ചു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്.
അതേസമയം, വിദ്യാർത്ഥിനിയെ തള്ളിയിട്ട ശേഷം രക്ഷപെട്ട ആദംപാക്കം സ്വദേശി സതീഷ് (23) പൊലീസ് പ്രത്യേക സംഘത്തിന്റെ പിടിയിലായി. ഏറെനാളായി സതീഷ് പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് സത്യയുടെ മാതാപിതാക്കൾ മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group