ഇരിട്ടി കീഴൂരിൽ കാർ ഇടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്
ഇരിട്ടി : പേരാവൂർ തെരു സ്വദേശി പ്രഭാകരനാണ് ഇരിട്ടി കീഴൂർ കുന്നിൽ വച്ച് കാറിടിച്ചത്. വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. പരിക്കേറ്റ പ്രഭാകരനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
إرسال تعليق