Join News @ Iritty Whats App Group

യു.എസ്സില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം നാല് ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി

കാലിഫോര്‍ണിയ: എട്ട് മാസമള്ള പെണ്‍കുട്ടിയടക്കം ഇന്ത്യന്‍ വംശജരായ നാല് പേരെ കാലിഫോര്‍ണിയയിലെ മേര്‍സ്ഡ് കൗണ്ടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ചയാണ് സംഭവം.

ജസ്പ്രീത് സിങ്ങ്(36), ഭാര്യ ജസ്‌ലിന്‍ കൗര്‍(27), ഇവരുടെ മാസം പ്രായമുള്ള മകള്‍ അരൂരി ദേരി, അമന്‍ദീപ് സിങ്(39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നാല് പേരെയും തട്ടിക്കൊണ്ടുപോയതെന്ന് അധികൃതര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group