Join News @ Iritty Whats App Group

കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാക്കിസ്താന്‍; യാത്ര മറ്റൊരു രാജ്യം വഴിയാക്കാനും ശ്രമം


കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്ഥാന്‍. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് ശിഹാബിന് വിസ നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല.

കാൽനടയായി ഹജ്ജിന് പോകുന്ന ശിഹാബിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വളരെ വേഗമാണ് പ്രചരിച്ചത്. ഓരോ നാട്ടിലും ആയിരങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തുന്നത്. അതിർത്തിയിൽ എത്തിയപ്പോഴാണ് വിസ നിഷേധിച്ചത്.

പാകിസ്ഥാൻ വിസ നിഷേധിച്ചതിനെ തുടർന്ന് ചൈന വഴി യാത്ര തുടരാനാണ് ശിഹാബിന് ആഗ്രഹം.

Post a Comment

أحدث أقدم
Join Our Whats App Group