മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; നിവേദക്കും സാത്വിക്കിനുമൊപ്പം ഋഗ്വേദും മരണത്തിന് കീഴടങ്ങി
മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നിവേദക്കും ഇളയമകൻ സാത്വിക്കിനുമൊപ്പം പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദും(11 ) മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന ഋഗ്വേദ് രാത്രി 9.45 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതു ദർശനത്തിനു വെക്കുന്ന മൃതദേഹങ്ങൾ ഉച്ചക്ക് ശേഷം 2.30 തോടെ പൊറോറ നിദ്രാലയത്തിൽ സംസ്കരിക്കും.
إرسال تعليق