Join News @ Iritty Whats App Group

വീടുകളില്‍ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി കണ്ണൂര്‍ ജില്ലയില്‍ യാഥാര്‍ഥ്യമാകുന്നു



വീടുകളില്‍ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി കണ്ണൂർ ജില്ലയില്‍ യാഥാര്‍ഥ്യമാകുന്നു. കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായതോടെ കൂടാളിയിലും മുണ്ടേരിയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവസാനത്തോടെ വീടുകളില്‍ പൈപ്പ് ലൈനിലൂടെ പാചക വാതകം എത്തും.

ഈ പഞ്ചായത്തുകളില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ 1000 കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ 25 വീടുകളില്‍ രണ്ടാഴ്ചക്കകം കണക്ഷന്‍ നല്‍കും. ഇതിന്‍റെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. കൂടാളിയിലെ സിറ്റി ഗ്യാസ് സ്‌റ്റേഷന് സമീപമുള്ള വീട്ടുകാര്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അരയിഞ്ച് പോളിത്തീന്‍ പൈപ്പാണിടുന്നത്. മഴ കാരണമാണ് ഇതിന്റെ പ്രവൃത്തി നീണ്ടുപോയത്. ഇതിനൊപ്പം ചാലോട്-മേലെ ചൊവ്വ മെയിന്‍ പൈപ്പ് ലൈനിന്റെ പണിയും ആരംഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group