പയ്യാന്പലം കടല്‍ത്തീരം സന്ദർശിക്കാനെത്തിയ ഇറ്റലിക്കാരിയെ തെരുവുനായ കടിച്ചു
കണ്ണൂർ: പയ്യാന്പലം കടല്‍ത്തീരം സന്ദർശിക്കാനെത്തിയ വിദേശ ടൂറിസ്റ്റിന് തെരുവുനായയുടെ കടിയേറ്റു. ഇറ്റലിക്കാരിയായ ജസീക്ക ഫറീന അലക്സാണ്ടറെ (26) ആണ് തെരുവുനായ കടിച്ചുപറിച്ചത്.
കാലിനു സാരമായി പരിക്കേറ്റ ജസീക്കയെ പിങ്ക് പോലീസാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
إرسال تعليق