Join News @ Iritty Whats App Group

ക്യാന്‍സര്‍ അകറ്റാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കാൻസർ വരുത്തിവയ്ക്കുന്ന വലുതും ചെറുതുമായ നിരവധി അപായഘടകങ്ങള്‍ ഉണ്ട്. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ .

പാശ്ചാത്യ നാടുകളില്‍ കാണുന്ന ക്യാന്‍സറില്‍ മൂന്നിലൊന്നിനും കാരണം ഭക്ഷണരീതിയിലെ അപാകതയാണ്. ഒരു പ്രത്യേക ഭക്ഷണം മാത്രമായി ക്യാന്‍സറിന് കാരണമാകുന്നില്ല. എന്നാല്‍ ജീവിതശൈലി ക്യാന്‍സര്‍ ബാധയെ സ്വാധീനിക്കുന്നു. ഏതുതരം ക്യാന്‍സറിനും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ പ്രധാനമാണ്.

ക്യാന്‍സറിനെ അകറ്റാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

റെഡ് മീറ്റ് അധികമാകരുത്. മൃഗക്കൊഴുപ്പ് അമിതമായി ഭക്ഷിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. 

രണ്ട്...

പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. പ്രത്യേകിച്ചും ധാന്യങ്ങളിലും പയറു വര്‍ഗങ്ങളിലും മറ്റും കാണുന്ന അഫ്ളാടോക്സിന്‍ എന്ന പൂപ്പല്‍ബാധ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൂന്ന്...

എണ്ണ പല തവണ ചൂടാക്കി കഴിക്കരുത്. എണ്ണ ആവര്‍ത്തിച്ചു തിളപ്പിക്കുമ്ബോള്‍ ക്യാന്‍സറിന് പ്രേരകമായരാസവസ്തുക്കള്‍ രൂപം കൊള്ളുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 

നാല്...

കൃത്രിമനിറവും മണവും രുചിയുമൊക്കെ കലര്‍ത്തുന്ന ഭക്ഷണപാനീയങ്ങളും കോളകളും പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

അഞ്ച്...

സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ ഗുണം ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ധാരാളമായി കഴിക്കാം. ചീര, കാബേജ്, കോളിഫ്ലവര്‍ , ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ആറ്...

ഉപ്പിട്ട് ഉണക്കിസൂക്ഷിക്കുന്ന ഭക്ഷണവസ്തുക്കളുടെ അമിത ഉപയോഗവും കുറയ്ക്കാം. ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ആമാശയത്തിലെ ദഹനരസങ്ങളുമായി പ്രവര്‍ത്തിച്ചു നൈട്രോസമൈന്‍ എന്ന ക്യാന്‍സര്‍ പ്രേരിതവസ്തുവായിത്തീരുന്നു. ഈ രാസവസ്തുവിന്റെ തുടര്‍ച്ചയായ സാന്നിധ്യം ക്യാന്‍സറിന് കാരണമായേക്കാം. 

ഏഴ്...

അമിത മദ്യപാനവും ക്യാന്‍സറിന് കാരണമായേക്കാം. മദ്യപിക്കുന്നവര്‍ പുകവിലക്കുന്നവര്‍ കൂടിയാണെങ്കില്‍ തൊണ്ടയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടാം. അതിനാല്‍ പുകവലിയും മദ്യപാനവും കുറയ്ക്കുക ആണ് നല്ലത്.

Post a Comment

أحدث أقدم
Join Our Whats App Group