Join News @ Iritty Whats App Group

ഹൈക്കോടതിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ആറ് ലക്ഷം രൂപയോളം തട്ടിയ യുവതി അറസ്റ്റിൽ


ഹൈക്കോടതിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് സുരഭി കൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസിന്റെ (29) പരാതിയിലാണ് സുരഭിയെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണിൽ വിളിച്ച സുരഭി ഹൈക്കോടതിയിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. 2020ൽ പ്രിൻസിൽ നിന്ന് 4,45,250 രൂപയാണ് ഇവർ വാങ്ങിയത്.

സുഹൃത്തിനും സഹോദരന്മാർക്കും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകി 1,50,000 രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു. ആകെ 5,95,250 രൂപ തട്ടിയെടുത്ത കേസിൽ പ്രതി ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോടതി വാറൻഡ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group