Join News @ Iritty Whats App Group

എകെജി സെന്റര്‍ ആക്രമണക്കേസ്: ജിതിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും, ടീഷര്‍ട്ട് കണ്ടെത്താനായില്ല


എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. ആക്രമണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എന്നാല്‍ കേസിലെ പ്രധാന തെളിവായി അന്വേഷണസംഘം ഉയര്‍ത്തുന്ന ടീഷര്‍ട്ട് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

നാളെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യമാകും പ്രതിഭാഗം ചൂണ്ടിക്കാണിക്കുക. ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയ വനിതാ സുഹൃത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റുകളും ഉടനുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കുന്ന വിവരം.

ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിലാണെന്നാണ് വിവരം. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവില്‍പ്പോയത്. പ്രതിക്ക് സ്‌കൂട്ടര്‍ എത്തിച്ചത് ഇവരാണെന്നാണ് നിഗമനം. പ്രതിയാക്കണോ എന്ന് ചോദ്യം ചെയ്ത ശേഷം തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group