Join News @ Iritty Whats App Group

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിരോധിച്ച് ഇപി ജയരാജൻ

കണ്ണൂർ: വിമാനത്തിന് അകത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നു.
കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. 'പ്രതിഷേധം .. പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പ്രതിരോധിക്കുകയായിരുന്നു.

പ്രതിഷേധക്കാർ നിലവിൽ സിഐഎസ്എഫ് കസ്റ്റഡിയിലാണുള്ളത്. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group