Join News @ Iritty Whats App Group

അമ്മയ്ക്ക് പിറന്നാള്‍ ആശംസിക്കാന്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല; മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി

മംഗളൂരു: അമ്മയ്ക്ക് പിറന്നാള്‍ ആശംസിക്കാന്‍ വിളിക്കുന്നതിന് വാര്‍ഡന്‍ ഫോണ്‍ നല്‍കാത്തതിന് വിദ്യാര്‍ഥി മനംനൊന്ത് ജീവനൊടുക്കി. മംഗളുരുവിലാണ് സംഭവം. ബെംഗളുരു ഹോസ്‌കൊട്ട് സ്വദേശിയായ പൂര്‍വ്‌രാജാ(14)ണ് ജീവനൊടുക്കിയത്.
ജണ്‍ പതിനൊന്നിനായിരുന്നു പൂര്‍വ്‌രാജിന്റെ അമ്മയുടെ പിറന്നാള്‍. അന്ന് കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടരുന്നു. അമ്മയ്ക്ക് ആശംസകള്‍ നേരാനാണെന്ന് പറഞ്ഞങ്കിലും വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല. കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല.

കടുത്ത മാനസിക സംഘര്‍ഷത്തിലായ കുട്ടി ശനിയാഴ്ച അര്‍ധരാത്രിയോടെ ജീവനൊടുക്കുകയായിരുന്നു.കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു.സംഭവമറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ എത്തി സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group