Join News @ Iritty Whats App Group

എസ്എസ്എൽസി പരീക്ഷാഫലം വരാൻ രണ്ട് ദിവസം കൂടി; പ്രഖ്യാപനം ജൂൺ 15ന് വൈകിട്ട് 3 മണിക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം  പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. ജൂൺ 15 നാണ് ഫലപ്രഖ്യാപനം. ജൂൺ പതിനഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് പി ആർ ഡി ചേമ്പറിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.
പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 15നു മുൻപും പ്ലസ്ടു ഫലം ജൂൺ 20നു മുൻപും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ വിദ്യാർഥികള്‍ക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്‍നിന്നും മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.

sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, keralaresults.nic.in എന്നീ സൈറ്റുകളിലും ഫലം അറിയാം.

Post a Comment

أحدث أقدم
Join Our Whats App Group