Join News @ Iritty Whats App Group

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ച്ചു; വി​കാ​ര​ഭ​രി​ത​മാ​യ വി​ഡി​യോ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​ർ

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ച്ചു; വി​കാ​ര​ഭ​രി​ത​മാ​യ വി​ഡി​യോ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​ർ


പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ (41) അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച ത​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ വി​കാ​ര​ഭ​രി​ത​മാ​യ ഒ​രു വി​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് 23 വ​ർ​ഷം നീ​ണ്ട ത​ന്‍റെ അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന് താ​രം വി​രാ​മ​മി​ട്ട​ത്.

പോ​സ്റ്റി​ട്ട് ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ എ​ക്സി​ൽ വി​ഡി​യോ 2.7 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ൾ കാ​ണു​ക​യും 4,85,000ൽ ​അ​ധി​കം ലൈ​ക്കു​ക​ളും 1,56,000ല​ധി​കം റീ​പോ​സ്റ്റു​ക​ളും നേ​ടു​ക​യും ചെ​യ്തു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രും കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​ണ് റൊ​ണാ​ൾ​ഡോ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

2003 ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ച്ച പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീം ​ക​രി​യ​റി​നെ​ക്കു​റി​ച്ചും അ​തി​നാ​യി ന​ട​ത്തി​യ ത്യാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ഡി​യോ​യി​ൽ റൊ​ണാ​ൾ​ഡോ വി​കാ​ര​ഭ​രി​ത​നാ​യി സം​സാ​രി​ച്ചു.

“പോ​ർ​ച്ചു​ഗ​ലി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി, ന​മ്മു​ടെ ദേ​ശീ​യ ടീ​മി​ന്‍റെ 7-ാം ന​മ്പ​ർ ജേ​ഴ്സി തി​രി​കെ ന​ൽ​കേ​ണ്ട ദി​വ​സം വ​ന്നെ​ത്തി​യി​രി​ക്കു​ന്നു. ക​ളി​ത്ത​ട്ടി​ലെ എ​ന്‍റെ യാ​ത്ര അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി​ത്ത​ന്നെ അ​വ​സാ​നി​ക്കു​ന്നു. ഗോ​ളു​ക​ൾ​ക്കും റി​ക്കാ​ർ​ഡു​ക​ൾ​ക്കും ട്രോ​ഫി​ക​ൾ​ക്കു​മ​പ്പു​റം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും പ്ര​ധാ​നം,” റൊ​ണാ​ൾ​ഡോ വി​ഡി​യോ​യി​ൽ പ​റ​ഞ്ഞു. 6 ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ക്കു​ക​യും ഗോ​ൾ നേ​ടു​ക​യും ചെ​യ്ത ഏ​ക പു​രു​ഷ താ​രം

കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യ്ക്കും ത​ന്നെ പി​ന്തു​ണ​ച്ച ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ​ക്കും കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് റൊ​ണാ​ൾ​ഡോ ത​ന്‍റെ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ൾ കു​പ്പാ​യ​മ​ഴി​ച്ചു​വെ​ച്ച​ത്.

Post a Comment

أحدث أقدم
Join Our Whats App Group