വാഹനമോഡിഫിക്കേഷന്‍ അനുമതി നല്കാന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല: ഗതാഗത മന്ത്രി
വാഹനങ്ങളുടെ രൂപമാറ്റത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ മോഡിഫിക്കേഷൻ കേന്ദ്ര നിയമങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായിരിക്കണമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
അനധികൃത വാഹന മോഡിഫിക്കേഷന് 5,000 രൂപ വീതം പിഴ ഈടാക്കും. മെയ് 18 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപ പിഴ ചുമത്തിയതായും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.
വാഹന മോഡിഫിക്കേഷന് അനുമതി നൽകാനാകില്ലെന്ന സൂചനയാണ് ഗതാഗത മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലുള്ളത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഗ്ദാനം. എന്നാൽ, വിഷയം കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന ചർച്ചകൾ അന്നുമുതൽ സജീവമായിരുന്നു.
എന്നാല്‍ കെ എന്‍ ബാലഗോപാലിന്റെ ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി തന്നെ ഇപ്പോള്‍ നല്കുന്ന മറുപടി മുഖ്യമന്ത്രിയുടെ വാഗ്ദാനം വാഗ്ദാനമായി തന്നെ അവശേഷിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. മോട്ടോര്‍ വാഹന നിയമത്തില സെക്ഷന്‍ 52 പ്രകാരം വാഹന ഉടമയ്ക്ക് ആര്‍സിയില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്താന്‍ കഴിയില്ല. അഥവാ നിറം അടക്കം ഉള്ളവ മാറ്റണമെങ്കില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ അനുവദിക്കൂ എന്നും നിയമം വ്യക്തമാക്കുന്നുണ്ട്.
അംഗീകൃത ഡീലർമാർ വഴിയോ വർക്ക്ഷോപ്പുകൾ വഴിയോ മാത്രമേ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താനാകൂ എന്നാണ് കേന്ദ്ര നിയമം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേക ഇളവ് നൽകാനാകില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. വാഹന ഉടമകളുടെ സംഘടനകളുമായി ഇളവുകൾ സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും മന്ത്രി സഭയിൽ വെളിപ്പെടുത്തി. അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
إرسال تعليق