Join News @ Iritty Whats App Group

കാ​മ്പ​സു​ക​ളി​ലെ റാ​ഗിം​ഗ്: പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ പ​രാ​തി​പ്പെ​ടാ​ൻ ‘സി​ദ്ധാ​ർ​ഥ്’ ആ​പ്പ്


കാ​മ്പ​സു​ക​ളി​ലെ റാ​ഗിം​ഗ്: പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ പ​രാ​തി​പ്പെ​ടാ​ൻ ‘സി​ദ്ധാ​ർ​ഥ്’ ആ​പ്പ്


തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്രീ​യ മ​നോ​ഭാ​വ​വും യു​ക്തി​സ​ഹ​മാ​യ അ​ന്വേ​ഷ​ണ സം​സ്‌​കാ​ര​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ക്കു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സെ​ന്‍റ​ർ ഫോ​ർ സ​യ​ന്‍റി​ഫി​ക് ടെ​മ്പ​ർ പ​ദ്ധ​തി​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ല​ക്ഷ്യ​മി​ടു​ന്ന സി​ദ്ധാ​ർ​ഥ് സ്റ്റു​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ ആപ്പ് ലോഞ്ച് ചെയ്തു.

ശാ​സ്ത്ര​ബോ​ധ​ത്തി​ന് 300 കേ​ന്ദ്ര​ങ്ങ​ൾ

കേ​ര​ള സം​സ്ഥാ​ന ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സെ​ന്‍റ​ർ ഫോ​ർ സ​യ​ന്‍റി​ഫി​ക് ടെ​മ്പ​ർ പ​ദ്ധ​തി​യി​ലൂ​ടെ ശാ​സ്ത്ര​ബോ​ധം, മാ​ന​വി​ക​ത, അ​ന്വേ​ഷ​ണാ​ത്മ​ക ചി​ന്ത എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി 300 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ 15 ല​ക്ഷം യു​വാ​ക്ക​ളി​ലേ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കും ശാ​സ്ത്ര​ബോ​ധ പ്ര​ചാ​ര​ണം എ​ത്തി​ക്കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് സി​ദ്ധാ​ർ​ഥ് ആ​പ്പ്

റാ​ഗിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ര​ഹ​സ്യ​മാ​യി അ​റി​യി​ക്കാ​നും സ​ഹാ​യം തേ​ടു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ് സി​ദ്ധാ​ർ​ഥ് സ്റ്റു​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ ആ​പ്പ്. വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്താ​തെ ഓ​ഡി​യോ പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നും സു​ര​ക്ഷാ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​നും ആ​പ്പി​ലൂ​ടെ സാ​ധി​ക്കും.

പ​രാ​തി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത പ​രി​ഹാ​രം; കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നേ​രി​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ്ഥി​തി​വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ര​ണ്ടു ഡി​ജി​റ്റ​ൽ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. എ​ച്ച്.​എം. ആ​ക്‌​ട്‌​സ്, ഹോം​സ് എ​ന്നീ പ​ദ്ധ​തി​ക​ൾ പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​ലി​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നേ​രി​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ കൃ​ത്യ​മാ​യി താ​ഴെ​ത്ത​ല​ത്തി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്ക് എ​ത്തി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് എ​ച്ച്.​എം. ആ​ക്‌​ട്‌​സ് (HM Acts). മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​രാ​തി​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും. ല​ഭി​ക്കു​ന്ന നി​വേ​ദ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും പ​രാ​തി​യു​ടെ നി​ല​വി​ലെ സ്ഥി​തി​യും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും അ​റി​യി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളും അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ളും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും വ​കു​പ്പി​നും ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഹോം​സ് (HOMeS). ഇ​തി​നാ​യി പ്ര​ത്യേ​ക ഡാ​ഷ്‌​ബോ​ർ​ഡ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മ്പോ​ഴും അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​ത്ത രീ​തി​യി​ലാ​ണ് സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്തും.

കേ​ര​ള പൊ​ലി​സി​ന്‍റെ ഡി​ജി​റ്റ​ൽ വി​ഭാ​ഗ​മാ​യ ഐ-​കോ​പ്സാ​ണ് (iCoPS) ര​ണ്ട് പ​ദ്ധ​തി​ക​ൾ​ക്കു​മു​ള്ള സോ​ഫ്റ്റ്‌​വേ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​ധി​ക സാ​മ്പ​ത്തി​ക ചെ​ല​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ്‌ ആ​സ്ഥാ​ന​ത്ത്‌ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group