Join News @ Iritty Whats App Group

ആഡൂർ പാലത്ത് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം : മരിച്ചത് : സി.പി എം നേതാവ് പി ശശിയുടെ സഹോദരൻ സരസൻ

ആഡൂർ പാലത്ത് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം : മരിച്ചത് : സി.പി എം നേതാവ് പി ശശിയുടെ സഹോദരൻ സരസൻ


കാടാച്ചിറ : കണ്ണൂർ - കൂത്തുപറമ്പ റോഡിലെ ആഡൂർ പാലത്തിനടുത്ത് സ്വകാര്യ ബമ്പ് പുറകിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു മുണ്ടയോട് ശ്രേയസിലുള്ള പി സരസനാണ് (54) മരിച്ചത്. ഇന്ന് രാവിലെ 7.10 ന് കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന നബീൽ ബസ് മുൻപിലുണ്ടായ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ സരസൻ തൽക്ഷണം മരിച്ചു
ബസിൻ്റെ ഡ്രൈവർ സീറ്റിൻ്റെ മുൻഭാഗമാണ് സ്‌കൂട്ടറിൽ ഇടിച്ചത് എടക്കാട് പൊലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സി.പി എം സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയുടെ സഹോദരനാണ് സരസൻ . കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനാണ് ഭാര്യ : അനിഷ . മകൾ: നന്ദന ( വിദ്യാർത്ഥിനി ).രാവിലെ ജോലിക്ക് പോകവേയാണ് അപകടം. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group