Join News @ Iritty Whats App Group

ക​റ​ണ്ടു​പോ​യ​തി​നു സ​സ്പെ​ൻ​ഷ​നി​ലാ​യ കെ​എ​സ്ഇ​ബി സ​ബ് ‌എ​ൻ​ജി​നീ‌‌​യ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കും വ​രെ സ​മ​രം; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ജീ​വ​ന​ക്കാ​ർ


ക​റ​ണ്ടു​പോ​യ​തി​നു സ​സ്പെ​ൻ​ഷ​നി​ലാ​യ കെ​എ​സ്ഇ​ബി സ​ബ് ‌എ​ൻ​ജി​നീ‌‌​യ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കും വ​രെ സ​മ​രം; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ജീ​വ​ന​ക്കാ​ർ


ക​ണ്ണൂ​ർ: വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് സ​ബ് എ​ൻ​ജി​നീ​യ​ർ പി.​വി. സ​തീ​ഷ് ബാ​ബു​വി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. സ​സ്പെ​ൻ​ഷ​ൻ ന‌‌​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ അ​റി​യി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ർ ജ​വ​ഹ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കേ​ര​ള സ​ഹ​ക​ര​ണ റി​സ്ക് ഫ​ണ്ട് ധ​ന​സ​ഹാ​യ വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വേ​ദി​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ‌​യാ​ണ് വൈ​ദ്യു​തി നി​ല​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ജ​ന​റേ​റ്റ​ർ എ​ത്തി​ച്ചാ​ണ് പ​രി​പാ​ടി തു​ട​ർ​ന്ന​ത്.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ക​ണ്ണൂ​ർ എം​എ​ൽ​എ ടി.​ഒ. മോ​ഹ​ന​ൻ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന് പ​രാ​തി ന​ൽ​ക‌​യ​തോ​ടെ​യ‌ാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​ണ്ണൂ​ർ സെ​ക്ഷ​ൻ സ​ബ് എ​ൻ​ജി​നീ​യ​റെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

തീ​പി​ടി​ച്ച എ.​ബി സ്വി​ച്ചി​ൽ സു​ര​ക്ഷി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​ണ് സ​ബ് എ​ൻ​ജി​നീ​യ​ർ ലൈ​ൻ ഓ​ഫാ​ക്കി​യ​തെ​ന്ന് കെ​എ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യു​ടെ വി​വ​രം സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​നെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​വ​രു​ടെ വാ​ദം.

എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും ഇ​ത് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യു​ള്ള താ​ൽ​ക്കാ​ലി​ക ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

Post a Comment

Previous Post Next Post
Join Our Whats App Group