Join News @ Iritty Whats App Group

ട്രംപ് വിരുദ്ധ തരംഗം; അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത്, 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം

ട്രംപ് വിരുദ്ധ തരംഗം; അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത്, 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം


വാഷിങ്ടണ്‍: നിർണായകമായ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രകടമായ മുന്നേറ്റം. ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ സെനറ്റർ ജോൺ ഓസോഫ് (Jon Ossoff) ജോർജിയയിലെ സെനറ്റ് സീറ്റിൽ വിജയം നിലനിർത്തി. ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കിഴക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിൽ ശക്തമായ ജനവിധി പ്രതിഫലിക്കുന്നുണ്ട്. നോർത്ത് കരോലിന സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് മുൻ ഗവർണർ റോയ് കൂപ്പറും വിജയം നേടി. ട്രംപ് വിരുദ്ധ തരംഗത്തില്‍ ജനപ്രതിനിധി സഭയിൽ 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 32 ഇടത്താണ് റിപ്പബ്ലിക്കൻ ലീഡ്.

ട്രംപ് വിരുദ്ധ തരംഗം

നിലവിലെ ട്രംപ് ഭരണകൂടത്തോടുള്ള എതിർപ്പും ഭരണവിരുദ്ധ തരംഗവും വോട്ടെടുപ്പിൽ പ്രകടമാണെന്നാണ് സൂചനകൾ. യു.എസ് ജനപ്രതിനിധി സഭയിലെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റുകൾ വ്യക്തമായ ലീഡ് ഉയർത്തുന്നുണ്ട്. യു.എസ് കോൺഗ്രസിന്‍റെ നിയന്ത്രണം ആർക്കാണെന്ന് നിർണയിക്കുന്ന വോട്ടെണ്ണൽ വിവിധ സംസ്ഥാനങ്ങളിൽ തുടരുകയാണ്. ഒഹായോ ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിച്ച ട്രംപിന്‍റെ വിശ്വസ്തൻ വിവേക് രാമസ്വാമി ഏറെ പിന്നിലാണ്. കൂടാതെ, ന്യൂ ഹാംഷെയറിൽ ക്രിസ് പപ്പസ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി ആദ്യ സ്വവർഗാനുരാഗിയാണ്.

Post a Comment

أحدث أقدم
Join Our Whats App Group