കണ്ണൂര്‍ മുണ്ടേരി മാണിയൂര്‍ തോട്ടില്‍ യുവാവ് മരിച്ച നിലയില്‍; മരിച്ചത് 27കാരന്‍ ഷമല്‍
കണ്ണൂര്‍: മുണ്ടേരി മാണിയൂര്‍ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സര്‍ഗത്തില്‍ കെ.ഷമല്‍ (27) ആണ് മരിച്ചത്.
മുണ്ടേരി-മാണിയൂര്‍ എടവച്ചാല്‍ തോട്ടിലാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ ഷമലിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മയ്യില്‍, ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മൃതശരീരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
إرسال تعليق