Join News @ Iritty Whats App Group

തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും

തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും


ദില്ലി: ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കാൻ ഒരുങ്ങി ദില്ലി പോലീസ്. പൊതു സുരക്ഷ കണക്കിലെടുത്താണ് ആവശ്യമെങ്കിൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതെന്ന് വ്യക്തമാക്കിയ പോലീസ്, തുടർ പ്രതിഷേധത്തിനുള്ള സാധ്യതകളും വിലയിരുത്തുന്നുണ്ട്. എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നും, ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തിൽ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പൊതു സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു.

അതിനിടെ, ഇലക്ഷൻ കമ്മീഷനെ പ്രതിപക്ഷ നേതാക്കൾ മാത്രമായി ചർച്ചയ്ക്ക് കാണണമോ എന്ന കാര്യത്തിൽ ഇന്ത്യാ സഖ്യ നേതാക്കളുമായി കോൺഗ്രസ് ഇന്ന് കൂടിയാലോചന നടത്തും. എല്ലാ എംപിമാരെയും ഒന്നിച്ച് പാർലമെന്റ് അനക്സിൽ വെച്ച് കാണുന്നത് നിലവിലുള്ള പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. വിവാദങ്ങളും പ്രതിഷേധങ്ങളും കടുക്കുന്നതിനിടെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മീഷണർമാരും ഇന്നും നാളെയുമായി നിശ്ചയിച്ചിരുന്ന ഛത്തീസ്ഗഡ് സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ രാഹുൽ ഗാന്ധി ദിനംപ്രതിയുള്ള ഈ നാടകങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി വിമർശിച്ചു. ജനങ്ങളുടെ വിശ്വാസം എങ്ങനെ നേടിയെടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കാനും ബിജെപി ആവശ്യപ്പെട്ടു

തുടർപ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉച്ചഭക്ഷണവിരുന്ന് ഒരുക്കിയിട്ടുണ്ട്. കൊണാട്ട് പ്ലേസിന് അടുത്തുള്ള സാഗർ രത്ന ഹോട്ടലിൽ ഉച്ചയ്ക്ക് 1:45-ന് ഒന്നിച്ചുകൂടുന്ന നേതാക്കൾ പ്രക്ഷോഭത്തിന്റെ തുടർനീക്കങ്ങൾ ചർച്ച ചെയ്യും. ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധങ്ങൾ തടയാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രവർത്തകർക്ക് നോട്ടിസ് അയക്കുകയാണെന്നും കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. ഇന്നലെ കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടി പോലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് സിജെപിയും ഇടതു വിദ്യാർഥി സംഘടനകളും ഇന്ന് സംയുക്ത വാർത്താസമ്മേളനം നടത്തും. ഈ മാസം 10 മുതൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഇടത് വിദ്യാർത്ഥി സംഘടനകളും അണിനിരക്കും. ഒക്ടോബർ 10-ലെ ജന്തർ മന്തർ മാർച്ച് ശക്തമാക്കാനും മുതിർന്ന നേതാക്കൾ അറസ്റ്റിലായാൽ സമരം നയിക്കാൻ രണ്ടാം, മൂന്നാം നിര നേതൃത്വങ്ങളെ സജ്ജമാക്കാനും ആം ആദ്മി പാർട്ടിക്ക് (ആപ്) നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച ആം ആദ്മി പാർട്ടിയും വിവിധ വിദ്യാർത്ഥി സംഘടനകളും സംയുക്തമായാണ് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുന്നത്. ഡൽഹിയിലെ ക്രമസമാധാന നില തകരാതിരിക്കാൻ കടുത്ത സുരക്ഷാ ജാഗ്രതയിലാണ് പോലീസ്.

Post a Comment

أحدث أقدم
Join Our Whats App Group