'മോദിക്കും അമിത് ഷായ്ക്കും ഞങ്ങളെ തടയാനാകില്ല; ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പ്രതിഷേധം': രാഹുല്‍
ന്യൂഡല്‍ഹി: വോട്ടുകൊള്ളക്ക് കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
മോദിക്കും അമിത് ഷായ്ക്കും തങ്ങളെ തടയാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. ജന്തര്‍ മന്തറിലേക്ക് പ്രതിഷേധം നയിച്ച രാഹുലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്.
'അമിത് ഷാ, നരേന്ദ്ര മോദി, ഗ്യാനേഷ് കുമാര്‍, മോഹന്‍ ഭഗവത്... ഇവര്‍ക്ക് ഇതൊക്കെ ചെയ്യാം. ഞങ്ങള്‍ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എന്റെ ഉറപ്പാണത്. ഈ നാലുപേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഈ കാണുന്ന നടപടികളെല്ലാം ഭയം കൊണ്ടുള്ള പ്രതികരണങ്ങളാണ്. ഇവരെ ശിക്ഷിക്കും. എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ. ഈ രാജ്യത്തിലെ ഏറ്റവും പവിത്രമായ കാര്യങ്ങളെയാണ് അവര്‍ ആക്രമിച്ചിരിക്കുന്നത്. അവര്‍ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയുമാണ് ആക്രമിച്ചിരിക്കുന്നത്. ഇതിന് അവര്‍ വലിയ വില കൊടുക്കേണ്ടി വരും' -പൊലീസ് കസ്റ്റഡിയില്‍ നിന്ന് രാഹുല്‍ പറഞ്ഞു.
إرسال تعليق