Join News @ Iritty Whats App Group

തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേ​ഗ നീക്കം; കൊണാട്ട് പ്ലെയിസിൽ എത്തിയ അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്, ദേശീയ പതാകയുമായി പ്രവർത്തകരുടെ പ്രതിഷേധം

തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേ​ഗ നീക്കം; കൊണാട്ട് പ്ലെയിസിൽ എത്തിയ അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്, ദേശീയ പതാകയുമായി പ്രവർത്തകരുടെ പ്രതിഷേധം

ദില്ലി: കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേ​ഗ നീക്കവുമായി ദില്ലി പൊലീസ്. തിരംഗ യാത്രയ്ക്ക് എത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സൗരവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. അഞ്ചുപേരിൽ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലെയിസിൽ എത്താനായിരുന്നു സിജെപിയുടെ നിർദേശം. ദേശീയ പതാക ഉയർത്തി ചിത്രം എടുക്കുക, ചിത്രം എടുത്തതിനുശേഷം സിപി വിടുക, ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ലെന്ന് കാട്ടിക്കൊടുക്കുക എന്നിവയായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ തിരംഗ യാത്രയിൽ പങ്കെടുക്കാനായി എത്തിയപ്പോൾ തന്നെ ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group