Join News @ Iritty Whats App Group

കേരളത്തിൽ ഇതിനകം 'സീറോ എഫ്ഐആർ' രജിസ്റ്റർ ചെയ്തെന്ന് രാഹുൽ ഗാന്ധി; മർദ്ദനമേറ്റ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം

കേരളത്തിൽ ഇതിനകം 'സീറോ എഫ്ഐആർ' രജിസ്റ്റർ ചെയ്തെന്ന് രാഹുൽ ഗാന്ധി; മർദ്ദനമേറ്റ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം


ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിനിടെ ഡൽഹി പൊലീസിന്‍റെ ക്രൂരമർദ്ദനത്തിനിരയായ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ നിന്നുള്ള ആതിര, രാജസ്ഥാനിൽ നിന്നുള്ള റിതു എന്നിവരുൾപ്പെടെയുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് ഡൽഹി പൊലീസിന്‍റെ ഭാഗത്തുനിന്ന് ക്രൂരമായ കയ്യേറ്റമുണ്ടായത്. വിദ്യാർത്ഥികൾക്ക് മേൽ നടത്തിയ അതിക്രമങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിൽ കേരളത്തിലും രാജസ്ഥാനിലും കോടതികളിലും ശക്തമായ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരത്തിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊതാസ്രയുമായും വിഷയത്തിൽ സംസാരിച്ചതായും, കേരളത്തിൽ ഇതിനകം 'സീറോ എഫ്ഐആർ' രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അറിയിച്ചു. അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്‍റെ ഈ നരനായാട്ട് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1930-ൽ ധർശനയിൽ സരോജിനി നായിഡുവിന്‍റെ നേതൃത്വത്തിൽ സത്യാഗ്രഹികൾ നേരിട്ട പൊലീസ് ലാത്തിച്ചാർജ് ഓർമ്മിപ്പിച്ചുകൊണ്ട്, പൊലീസിന് അസ്ഥികൾ തകർക്കാൻ കഴിയുമെങ്കിലും സത്യാഗ്രഹത്തെ തകർക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ യുവതികളും യുവാക്കളും നിർഭയരും ദൃഢനിശ്ചയമുള്ളവരുമാണ്. അവർ നമ്മുടെ ജാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്നും താൻ അവർക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group