Join News @ Iritty Whats App Group

25,000 പൊലീസുകാരെ വിന്യസിച്ചിട്ടും പ്രതിഷേധം തടയാനായില്ല; ഡൽഹിയിൽ തിരംഗ മാർച്ചുമായി പ്രവർത്തകർ, അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയിൽ

25,000 പൊലീസുകാരെ വിന്യസിച്ചിട്ടും പ്രതിഷേധം തടയാനായില്ല; ഡൽഹിയിൽ തിരംഗ മാർച്ചുമായി പ്രവർത്തകർ, അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയിൽ


പൊലീസ് നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും മറികടന്ന് ദേശീയ പതാകയുമായി തിരംഗ മാർച്ചിന് ഇറങ്ങി പ്രതിഷേധക്കാർ. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുക്കുകയും 25,000ത്തോളം അധിക പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടും പ്രവർത്തകരുടെ ഒഴുക്ക് തടയാനായില്ല. എഎപി, ഐസ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ്, ക്രാന്തികാരി യുവ സംഘടൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നിന്ന് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് ആരംഭിച്ചതോടെ ഡൽഹി വീഥികളിൽ പ്രതിഷേധം ശക്തമായി.

പ്രതിഷേധത്തിനായി താമസസ്ഥലത്തുനിന്ന് ഇറങ്ങിയപ്പോഴാണ് അഭിജീത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ പതാകയുമായി പുറത്തിറങ്ങിയ ദീപ്‌കെയെ വീടിന് സമീപത്തുനിന്ന് പ്രധാന റോഡിലെത്തിയതോടെയാണ് കസ്റ്റഡിയിലെടുത്തത്. മണ്ഡി ഹൗസിൽ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നീക്കത്തെ പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

തിരംഗ മാർച്ച് നടത്തരുതെന്ന് ഡൽഹി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായ കൊണാട്ട് പ്ലേസിലെ സെൻട്രൽ ഏരിയയും പൊലീസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ മറികടന്നും മാർച്ചുമായി മുന്നോട്ടുപോകാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തിട്ടും ദേശീയ പതാകയുമായി പ്രവർത്തകർ മുന്നോട്ടുനീങ്ങുന്നത് പ്രതിഷേധം കൂടുതൽ ശക്തമാക്കി.

അഞ്ചുപേരിൽ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസിലെത്തി ദേശീയ പതാകയുമായി ചിത്രങ്ങളെടുത്ത് ‘ലഹരാദോ തിരംഗ’ എന്ന ഹാഷ്‌ടാഗിൽ പോസ്റ്റ് ചെയ്യാനാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. ദേശീയ പതാക ഉയർത്തുന്നത് ക്രിമിനൽ കുറ്റമല്ലെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നാണ് സംഘാടകരുടെ നിലപാട്.

Post a Comment

Previous Post Next Post
Join Our Whats App Group