Join News @ Iritty Whats App Group

‘ജെൻസി യോഗ്യത നേടിയ ഒരേയൊരു വ്യക്തി’; മോദിയുടെ ചിത്രവുമായി ഹൈക്കോടതിയുടെ ‘ജെൻസി’ പരാമർശത്തെ പരിഹസിച്ച് അഭിജീത് ദീപ്കെ

‘ജെൻസി യോഗ്യത നേടിയ ഒരേയൊരു വ്യക്തി’; മോദിയുടെ ചിത്രവുമായി ഹൈക്കോടതിയുടെ ‘ജെൻസി’ പരാമർശത്തെ പരിഹസിച്ച് അഭിജീത് ദീപ്കെ


ജന്തർ മന്തറിലെ അനുമതിയില്ലാത്ത പ്രതിഷേധവുമായി ബന്ധപ്പെട്ട് സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കുറിച്ചുള്ള ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങളെ പരിഹസിച്ച് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കൾ ‘ജെൻസി’ അല്ലെന്ന ഡൽഹി ഹൈക്കോടതിയുടെ പരാമർശത്തെ പരിഹസിച്ചാണ് അഭിജീത് ദീപ്‌കെ എത്തിയത്. പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ചാണ് അഭിജീത് എക്‌സിൽ പ്രതികരിച്ചത്.

ഹൈക്കോടതിയുടെ കടുത്ത വിമർശനത്തെ തുടർന്ന് നേതാക്കൾ നൽകിയ ഹർജി പിൻവലിച്ചു. കോടതിയിൽ നൽകിയ ഹർജിയുടെ വാദത്തിനിടെ സൗരവ് ദാസും അശുതോഷ് രങ്കയും ‘ജെൻസി’ അല്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ച ദീപ്‌കെ, ‘ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്’ എന്ന് സമൂഹമാധ്യമമായ എക്‌സിൽ കുറിക്കുകയായിരുന്നു.

കസ്റ്റഡി ഉത്തരവിനെ ചോദ്യം ചെയ്ത് സൗരവ് ദാസും അശുതോഷ് റങ്കയും സമർപ്പിച്ച ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇവരുടെ കേസ് കോടതി ഉടൻ പരിഗണിക്കും.

Post a Comment

أحدث أقدم
Join Our Whats App Group