Join News @ Iritty Whats App Group

'വേണമെങ്കിൽ എന്നെ നീക്കാം'; പക്ഷേ ഇക്കാര്യത്തിൽ തീരുമാനമാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ

'വേണമെങ്കിൽ എന്നെ നീക്കാം'; പക്ഷേ ഇക്കാര്യത്തിൽ തീരുമാനമാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ


ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ ഇന്ത്യ സഖ്യം എംപിമാർക്ക് അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ എന്നെ നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം നൽകാൻ നീക്കം നടക്കുകയാണ്. ഒരു മണിക്കുറിനുള്ളിൽ ഇവർ കമ്മീഷനെ കണ്ടേക്കുമെന്നാണ് സൂചന. നിലവിൽ ഇതിനായുള്ള നിവേദനം തയ്യാറാക്കുകയാണ്.

അതേസമയം, പ്രിയങ്ക ഗാന്ധിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഡിസിപി മുഖാന്തരം സംസാരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക നിലപാട് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥർ കെ.സി. വേണുഗോപാലുമായി വീണ്ടും ചർച്ച നടത്തി. ഇതിനിടെ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ കൊണ്ടുപോയ ബസിന്റെ കാറ്റ് അഴിച്ചുവിടുകയും ബസിന്റെ ചാവി ഊരിയെടുത്ത് ഒരു പ്രവർത്തകൻ ഓടുകയും ചെയ്തു. കോൺഗ്രസ് എംപിമാർ കൈകോർത്ത് പിടിച്ച് സമരം നടത്തി. ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരെ നീക്കാൻ പൊലീസ് ശ്രമിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group