കാപ്പാ തടങ്കൽ റദ്ദാക്കി; ബിജെപി കൗൺസിലർ ആർ സുഗതൻ ജയിൽ മോചിതനായി
കാപ്പാ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ മോചിതനായി. കാപ്പാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ജയിൽ മോചനം. ആർ. സുഗതന്റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച കാപ്പാ തടങ്കൽ ഉത്തരവ് ചോദ്യം ചെയ്താണ് അശ്വതി ഹൈക്കോടതിയെ സമീപിച്ചത്. കാപ്പാ നടപടികളിൽ വീഴ്ചയുണ്ടെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കൈമാറിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി കാപ്പാ തടങ്കൽ ഉത്തരവ് റദ്ദാക്കിയത്.
ആർ. സുഗതന്റെ ജയിൽ മോചനത്തെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്തു. മോചനത്തോടെ തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. കാപ്പാ ചുമത്തിയതിനെതിരെ സുഗതൻ നേരത്തെ തന്നെ നിയമനടപടിയുമായി മുന്നോട്ടുപോയിരുന്നു.
إرسال تعليق