ഇരിട്ടി എടക്കാനത്തു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യ വിഷബാധ
ഇരിട്ടി: എടക്കാനത്തു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യ വിഷബാധ. എടക്കാനത്തെ മീത്തലെ പുരയിൽ ജയരാജന്റെ വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വിവാഹ സൽക്കാരത്തിനായി ഉണ്ടാക്കിയ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശിപത്രിയിലും ചികിത്സ തേടി.
إرسال تعليق