ഓട്ടോറിക്ഷയിൽനിന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
ഉളിക്കൽ: ഓട്ടോറിക്ഷയിൽ സൂക്ഷിച്ച രണ്ടു ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സൽമാൻ ഫാരിസ് (27) ആണ് അറസ്റ്റിലായത്. ഒരുമാസം മുൻപ് മാട്ടറയിലെ ഇറച്ചി വ്യാപാരി മനോജിന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയാണ് ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഉളിക്കൽ പൊലീസ് എറണാകുളത്തുനിന്നു മാണ് പിടികൂടിയത് .
ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഉളിക്കൽ സ്റ്റേഷൻ എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എസ്ഐ റെജികുമാർ, എസ്‌സിപിഒ ഷാജി, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ ജയദേവ്, ഷിജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
إرسال تعليق