മട്ടന്നൂര്‍- ഇരട്ടി റോഡ് നവീകരണ പ്രവൃത്തി അവസാനഘട്ടത്തില്‍
മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ സൗന്ദര്യവത്‌ക്കരണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി. റോഡരികില്‍ നടപ്പാത, കൈവരികള്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്.
മട്ടന്നൂര്‍ ജംഗ്‌ഷന്‍ മുതല്‍ ആശ്രയ ആസ്‌പത്രി വരെയുള്ള ഭാഗത്താണ് ഓവുചാലും നടപ്പാതയും കൈവരിയും സ്‌ഥാപിച്ചത്.
നേരത്തെ കണ്ണൂര്‍ റോഡിലും സമാനരീതിയിലുള്ള സൗന്ദര്യവത്‌ക്കരണം നടപ്പാക്കിയിരുന്നു. ഇവിടെ അലങ്കാരവിളക്കുകള്‍ ഉള്‍പ്പടെ സ്‌ഥാപിച്ചിട്ടുണ്ട്. ഇരിട്ടി റോഡില്‍ 80 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. നഗരസഭാ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്.മട്ടന്നൂരിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള ഇരിട്ടി റോഡില്‍ വാഹന പാര്‍ക്കിങ്ങിനായി ഇന്റര്‍ലോക്കിട്ട് സ്‌ഥലം ഒരുക്കിയിട്ടുണ്ട്. കടകള്‍ക്ക് മുന്നില്‍ കൈവരികള്‍ സ്‌ഥാപിക്കുന്നതില്‍ വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാപാരികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് ഇവ സ്‌ഥാപിച്ചിട്ടുള്ളത്.
എന്നാല്‍ ചില സ്‌ഥാപനങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന തരത്തിലാണ് പുതിയ സജ്‌ജീകരണങ്ങള്‍ വന്നതെന്നും പരാതിയുണ്ട്. റോഡരികിലുള്ള അനധികൃത വാഹനപാര്‍ക്കിങ്ങാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത് ഇരിട്ടി റോഡിലെ മത്സ്യമാര്‍ക്കറ്റിന് മുന്നിലാണ് കൂടുതല്‍ പ്രശ്‌നം. ഇരിക്കൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിയുന്ന ബൈപ്പാസിന് സമീപത്താണ് മാര്‍ക്കറ്റുള്ളത്. രാവിലെയും വൈകീട്ടും ഇവിടെ അഴിയാത്ത ഗതാഗതക്കുരുക്കാണ്.വിമാനത്താവള നഗരമെന്ന തരത്തില്‍ മട്ടന്നൂരിന്റെ മുഖം മാറ്റുന്നതിനാണ് സൗന്ദര്യവത്‌ക്കരണ പ്രവൃത്തികള്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി എം.എല്‍.എ. ഫണ്ടുപയോഗിച്ച് മട്ടന്നൂര്‍ ജംഗ്‌ഷനില്‍ ക്ലോക്ക് ടവര്‍, ബസ് സ്‌റ്റാന്‍ഡില്‍ ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവ നിര്‍മിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷന് സമീപം ഹരിത ഇടനാഴിയും ഒരുക്കുന്നുണ്ട്. മട്ടന്നൂര്‍തലശ്ശേരി റോഡിലും സൗന്ദര്യവത്‌ക്കരണ പ്രവൃത്തികള്‍ നടത്താന്‍ ഫണ്ട് ലഭ്യമാകാനുള്ള ശ്രമം നഗരസഭാ അധികൃതര്‍ നടത്തുന്നുണ്ട്.
إرسال تعليق