‘നേതാക്കളെ നേരിട്ട് കാണുന്നത് ഉചിതമല്ല, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്’; ഡൽഹിയിൽ പ്രതിഷേധം ശക്തം
പ്രതിപക്ഷ നേതാക്കൾ നിവേദനം സമർപ്പിക്കുന്നതിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം നിവേദനം നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഈ സാഹചര്യത്തിൽ നേതാക്കളെ നേരിട്ട് കാണുന്നത് ഉചിതമല്ലെന്നും ചീഫ് ജസ്റ്റിസ് കത്തിലൂടെ വ്യക്തമാക്കി.
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എപ്പോൾ വേണമെങ്കിലും കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ഭരണപരമായ പരിഹാരമാണ് ആവശ്യമെന്നും ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ഹർജി സമർപ്പിച്ചാൽ നിലവിലുള്ള കേസിനൊപ്പം അടിയന്തരമായി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സുപ്രീംകോടതിയിലേക്ക് ഇന്ത്യാസഖ്യം നടത്തുന്ന മാർച്ച് സർക്കാർ തടയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകിട്ടാണ് മാർച്ച് നടത്താൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകൾ ഇന്നും ഡൽഹിയിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യത്തിന്റെ യോഗവും ഇന്ന് ചേരും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق