വര്‍ഗീയത പറഞ്ഞ് എക്കാലവും ഭരിക്കാമെന്ന് കേന്ദ്രം കരുതേണ്ട: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് എക്കാലത്തും ഭരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതിയതെന്നും എന്നാല്‍ അതിന് അനുവദിക്കുകയില്ലെന്നും ജനങ്ങള്‍ സംഘടിതമായി ചേര്‍ന്ന് പ്രതിരോധിക്കുമെന്നും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി “സമരചൂളയിൽ ഇന്ത്യ ജന്തർ മന്തർ നൽകുന്ന പ്രതീക്ഷ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ പൗരാവകാശം ഒറ്റയടിക്ക് തട്ടിപ്പറിച്ചെടുക്കാന്‍ സാധിക്കുകയില്ലെന്ന് കേന്ദ്രത്തിന് മനസിലായി. ജന്തര്‍ മന്തര്‍ അടച്ചിട്ടാല്‍ എവിടെ നില്ക്കുന്നോ അവിടം ജന്തര്‍ മന്തറായി പ്രഖ്യാപിക്കും. കോടതിയും പാര്‍ലമെന്റും ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഈ സമരത്തോടെ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേഡിയം കോര്ണറിലുളള നെഹ്റു സ്തൂപം പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കാൾ ടെക്സ് സിഎച്ച് സ്ക്വയറില്‍ സമാപിച്ചു.
തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയെടുത്തു. യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഷിബു മീരാന്‍ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി തുടങ്ങിയവർ പ്രസംഗിച്ചു.
പി.കെ.അബ്ദുള്ള ഹാജി, മഹമൂദ് കടവത്തൂർ, കെ.എ. ലത്തീഫ്, എസ്. മുഹമ്മദ്, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, എം.പി. മുഹമ്മദലി, മഹമൂദ് അള്ളാoകുളം, ടി.പി. മുസ്തഫ, എൻ.കെ. റഫീഖ്, ബി.കെ. അഹമ്മദ്, ഡെപ്യൂട്ടിമേയർ കെ.പി. താഹിർ, എം.എ. കരീം, പി. സാജിത, കെ.കെ. ഷിനാജ്, ഷജീർ ഇഖ്ബാൽ. യൂനസ് പടനോട്ട്, കെ.പി. റംഷാദ്, കെ.സി. അഹമ്മദ്, സി.പി.വി. അബ്ദുള്ള, യു.പി. അബ്ദുറഹിമാൻ, ആലിക്കുഞ്ഞി പന്നിയൂർ, സി. സീനത്ത്, എം.പി.എ. റഹീം, പി.പി. മഹമൂദ് എന്നിവർ പങ്കെടുത്തു.
Post a Comment