ഖ്നൗ: ഉത്തര്‍പ്രദേശ് എസ്.ഐ.ആറില്‍ വ്യാപക ക്രമക്കേട്. ഗുരുതരമായ പിഴവുകളാണ് എസ്.ഐ.ആറില്‍ കണ്ടെത്തിയിരിക്കുന്നത്.
വിവാദമായതിന് പിന്നാലെ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍(സിഇഒ).
ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമേക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് വോട്ടര്‍ പട്ടിക പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.
മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പിലിഭിത്ത് സദര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 16,000ത്തിലധികം വോട്ടര്‍ എന്‍ട്രികളെ എസ്.ഐ.ആര് ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ എപിക് നമ്പര്‍ മാറാതെ വോട്ടര്‍മാരുടെ പേരുകള്‍ മാത്രം മാറ്റിയെന്നും മണ്ഡലത്തില്‍ താമസിക്കാത്ത 2600 പേരുകള്‍ പുതുതായി ചേര്‍ത്തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കാണാതായി പട്ടികപ്പെടുത്തിയവര്‍ പ്രദേശത്ത് നിലവില്‍ താമിസിക്കുന്നവരുമാണ്. മണ്ഡലത്തിലെ 16,000ത്തിലധികം പേരെ ഇത്തരത്തില്‍ പൊരുത്തക്കേടുകള്‍ ബാധിച്ചിട്ടുണ്ട്. മാറ്റം വരുത്തിയ പേരുകളില്‍ ഭൂരിഭാഗവും മുസ്ലിംകളുടേതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു വോട്ടറുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'റാം നേ ശര്‍മ്മ കോ മാരാ' (റാം ശര്‍മ്മയെ അടിച്ചു) എന്നാണുള്ളത്. മറ്റൊരു വോട്ടറുടെ പിതാവിന്റെ പേരായി അക്കാദമിക് യോഗ്യതയായ 'ബി.കോം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയാണ് അന്തിമ വോട്ടര്‍ പട്ടികയിലെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. രവി ശര്‍മ എന്ന വോട്ടറുടെ പിതാവിന്റെ സ്ഥാനത്താണ് 'റാം നേ ശര്‍മ്മ കോ മാരാ' എന്ന് ചേര്‍ത്തിട്ടുള്ളത്. 'മൂര്‍ഖ് ചന്ദ്ര യാദവ്' പിതാവായ മറ്റൊരു വോട്ടറുടെ വിവരങ്ങളില്‍ 'റാം നേ യാദവ് കോ മാരാ' എന്നും രേഖപ്പെടുത്തിയിരിക്കുന്നു. നരേന്ദ്ര യാദവ് എന്ന വോട്ടറുടെ പിതാവിന്റെ പേരിന് പകരം 'ബി.കോം' എന്നാണ് ചേര്‍ത്തിട്ടുള്ളത്.
ഇതിനുപുറമെ 'ഫൈസ് അബ്ബാസ് നേ കഹാ', 'ഇര്ഫാന് അലി നേ കഹാ', 'മുഹമ്മദ് പാഗല്‍ റെഹാന്', പിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'ടക്കര്‍ മാര്‍നാ' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു വോട്ടറുടെ പേര് 'മൂര്‍ഖ് കാളി ദേവി' എന്നാണ്.
സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ), ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ പിഴവുകള്‍ തിരുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇതിനകം സ്ഥലം മാറ്റി. വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെയും പിരിച്ചുവിട്ടിട്ടുണ്ട്. പിഴവുകള്‍ തിരുത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും സിഇഒ ഉത്തരവിട്ടു.
Post a Comment