Join News @ Iritty Whats App Group

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി, ധ്രുവ് റാഠി കസ്റ്റഡിയിൽ

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി, ധ്രുവ് റാഠി കസ്റ്റഡിയിൽ


ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച രാവിലെ ഗുഡ്‌ഗാവ് സെക്ടർ 56-ലെ വസതിയിൽ നിന്നാണ് രാവിലെ 7.30 തോടെ ദില്ലി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായെത്തിയതായിരുന്നു ധ്രുവ്.

സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. രണ്ട് മണിക്കൂർ മുമ്പ് തന്നെ ദില്ലിയിലേക്ക് എത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി. 200-ലധികം പേർ കസ്റ്റഡിയിലാണെന്നാണ് വിവരം. സമരവേദിയായ ജന്തർ മന്തറിൽ കടുത്ത പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ 10.15:ഓടെ ദില്ലിയിലേക്ക് എത്തും. വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ വിമാനത്താവളത്തിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാമെന്നാണ് സംശയിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക, എസ്.ഐ.ആർ നടപടികൾ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയിൽ സമഗ്രമായ പരിഷ്കരണം വരുത്തുക എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങൾ.

Post a Comment

أحدث أقدم
Join Our Whats App Group