‘ഗ്യാനേഷ് ആണോ മോദിക്ക് വലുത്? സമരം ചെയ്യാനുള്ള അവകാശം ഞങ്ങൾക്കുണ്ട്’ : അഭിജിത് ദീപ്‌കെ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ഞങ്ങൾ സമരവുമായി തന്നെ മുന്നോട്ട് പോകുമെന്നും സമരം ചെയ്യാനുള്ള അവകാശം ഞങ്ങൾക്കുണ്ട് എന്നും ദീപ്കെ പറഞ്ഞു. ഗ്യാനേഷ് ആണോ മോദിക്ക് വലുത്? എന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി ഏകാധിപതിയാണെന്നും രാജ്യത്തെ യുവാക്കളെ ഭയപ്പെടുന്നതിനാലാണ് ഡൽഹിയിൽ ഇത്രയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും അഭിജിത്ത് ദീപ്കെ ആരോപിച്ചു. യുവാക്കളെ ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ മോദി പരാജയം സമ്മതിച്ചുവെന്ന് ദീപ്കെ എക്സിൽ പങ്കുവെച്ച കുറിപ്പിലും അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോയെന്നും ദീപ്കെ ചോദിച്ചു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിനായി സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും വിന്യസിക്കുകയാണോയെന്നും അദ്ദേഹം വിമർശിച്ചു. വരാനിരിക്കുന്ന പ്രതിഷേധത്തിനു ശേഷം ജനങ്ങൾ മോദിക്ക് വോട്ട് ചെയ്യില്ലെന്ന ഭയമാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നും ദീപ്കെ ആരോപിച്ചു.
إرسال تعليق