Join News @ Iritty Whats App Group

‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’ ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കുന്നതിൽ പ്രതികരണവുമായി അഭിജീത് ദീപ്കെ

‘ഫ്രീ പബ്ലിസിറ്റിക്ക് നന്ദി’ ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കുന്നതിൽ പ്രതികരണവുമായി അഭിജീത് ദീപ്കെ


ഡൽഹിയിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലത്തിനൊപ്പം പാറ്റയുടെ കോലവും കത്തിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. സൗജന്യ പബ്ലിസിറ്റിക്ക് നന്ദിയുണ്ടെന്നായിരുന്നു ദീപ്കെയുടെ പരിഹാസം.

ഡൽഹിയിലെ പിതാംപുരയിൽ ഒരുക്കിയ പാറ്റയുടെ കോലത്തിന്റെ ദൃശ്യം പങ്കുവെച്ചാണ് അഭിജീത് ദീപ്കെ പ്രതികരിച്ചത്. ദസറ ആഘോഷങ്ങളുടെ ഭാഗമായി ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാനായി സ്ഥാപിച്ചത്.

ബിജെപി എംഎൽഎയായ അശോക് ഗോയൽ ദേവരഹ പ്രസിഡൻ്റായ ശ്രീ കേശവ് രാംലീല കമ്മിറ്റിയുടേതാണ് തീരുമാനം. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നാണ് അദ്ദേഹം പറഞ്ഞത്

Post a Comment

Previous Post Next Post
Join Our Whats App Group