‘മണിപ്പൂർ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദി, ബിജെപി പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കാൻ’; രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം എ ബേബി
രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. യാത്രയെക്കുറിച്ചുള്ള ബിജെപി പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ വിദേശയാത്രകൾ നടത്തിയെന്നും മണിപ്പൂർ കത്തുമ്പോഴും യാത്ര തുടർന്നുവെന്നും ബേബി വിമർശിച്ചു. എങ്ങനെ സമരം മുന്നോട്ടുകൊണ്ടുപോകണമെന്നത് ഓരോ പാർട്ടിയുടെയും താൽപര്യമാണെന്ന് എം.എ. ബേബി പറഞ്ഞു. ഇന്ത്യാസഖ്യം യോജിച്ചാണ് സമരരംഗത്തുള്ളതെന്നും ഐക്യത്തെ ബാധിക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദികളിൽ തന്നെ ഉന്നയിക്കുമെന്നും ബേബി കൂട്ടിച്ചേർത്തു.
Post a Comment