Join News @ Iritty Whats App Group

മാലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കുഞ്ഞിമ്മാത ടീച്ചർ അന്തരിച്ചു

മാലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കുഞ്ഞിമ്മാത ടീച്ചർ അന്തരിച്ചു 



മാലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കുഞ്ഞിമ്മാത ടീച്ചർ നിര്യാതയായി
മാലൂർ:മുതിർന്ന സി.പി എം വനിതാ നേതാവും മാലൂർ ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടുമായ കുഞ്ഞിമ്മാത ടീച്ചർ നിര്യാതയായി.

 അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ജില്ലാ നേതാവും അധ്യാപക സംഘടനയായ കെ എസ് ടി എ,ജില്ലാ കമ്മിറ്റിയംഗവും അവിഭക്ത സിപിഎം മാലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും, മുൻ കണ്ണൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു.ശിവപുരം ഹൈസ്ക്കൂൾ മുൻ അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. 

സേലം ജയിൽ തടവുകാരനും വിപ്ലവകാരിയുമായ പി.കെ. കുമാരന്റെ ഭാര്യയാണ്.ശിവപുരത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് തച്ചോളി കുഞ്ഞിക്കണ്ണന്റെ മകളാണ്. ജനാധിപത്യ മഹിളാ അസോ.നേതാവ് കെ. ലീല സഹോദരിയാണ്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, നേതാക്കളായ എം സുരേന്ദ്രൻ,കെ. ധനഞ്ജയൻ, എം സി പവിത്രൻ, കെ പി വി പ്രീത തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു

Post a Comment

أحدث أقدم
Join Our Whats App Group