Join News @ Iritty Whats App Group

മാസപ്പടി കേസ്: ‘കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു’; പിണറായി വിജയന്റെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍

മാസപ്പടി കേസ്: ‘കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു’; പിണറായി വിജയന്റെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍


മാസപ്പടി കേസിൽ ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണമെന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഹർജിയെ അനുകൂലിച്ച് സംസ്ഥാന സർക്കാർ. കേസെടുക്കാൻ മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നും ചില ഡയറി രേഖകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.

പിണറായിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിൽ പ്രശ്‌നം എന്താണ് പ്രശ്‌നമെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധിയില്ലെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമല്ലോയെന്നും കോടതി ആരാഞ്ഞു. ലഭിച്ച തെളിവുകൾ കേസെടുക്കാൻ പര്യാപ്തമായിരുന്നില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

കേസെടുക്കാൻ ഇഡി ഹാജരാക്കിയ തെളിവുകൾ പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം നടത്തേണ്ടിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാനാകുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലിൽ വാദം തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group