Join News @ Iritty Whats App Group

പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചു; കാർട്ടൺ ഇന്ത്യ അലയൻസ് എംഡിയുടേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്

പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചു; കാർട്ടൺ ഇന്ത്യ അലയൻസ് എംഡിയുടേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്


കണ്ണൂർ: കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫിൻ്റേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്. പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചതായി വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. എന്നാൽ ആസിഫിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും പറയുന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ഷാജിറിനും പണം നൽകിയെന്ന് സ്‌ക്രീൻ ഷോട്ടിലുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ ഭാരവാഹികൾക്ക് പണം നൽകിയതായും ശബ്ദ സന്ദേശത്തിൽ പറയുന്നു.

മുൻ പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ്റേയും മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റൈയും പേര് ശബ്ദസന്ദേശത്തിലുണ്ട്. ഷാനവാസ് പാദൂരിന് 3 ലക്ഷം കൊടുക്കുമെന്ന് ഷാനവാസ് പാദൂർ പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ബേബി ബാലകൃഷ്ണൻ്റെ മകൻ്റെ അക്കൗണ്ടിലേക്ക് പണം ഇട്ടതായി യുപിഐ ഇടപാടിൻ്റെ സ്ക്രീൻഷോട്ടും പുറത്ത് വന്നു. എന്നാൽ ശബ്ദം തൻ്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു. പണം വാങ്ങിയിട്ടില്ലെന്ന് ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരും പ്രതികരിച്ചു. പിപി ദിവ്യയുടെ ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കമ്പനിയാണ് കാർട്ടൺ ഇന്ത്യ അലയൻസ്.

Post a Comment

أحدث أقدم
Join Our Whats App Group