ആഘോഷത്തിന് ശേഷം കൂട്ടത്തോടെ വസ്ത്രങ്ങൾ തിരികെ നൽകി ഉപഭോക്താക്കൾ; ലജ്ജാഹീനമായ പ്രവൃത്തിയെന്ന് വിമർശനം, വീഡിയോ വൈറൽ
നവരാത്രി, ദാണ്ടിയ ആഘോഷങ്ങൾ കഴിഞ്ഞയുടൻ ഓൺലൈനിൽ വാങ്ങിയ വസ്ത്രങ്ങൾ വലിയ തോതിൽ തിരികെ അയക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ആഘോഷ രാവുകളിൽ ധരിക്കാൻ മാത്രം വസ്ത്രങ്ങൾ വാങ്ങി ഉപയോഗിച്ച ശേഷം ഇവ തിരികെ നൽകുന്ന പ്രവണതയാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്.
എക്സ് ഉപയോക്താവായ നിഷാന്ത് ചാന്ത് പങ്കുവെച്ച വൈറൽ വീഡിയോയിൽ, ഒരു റെസിഡൻഷ്യൽ കോംപ്ലക്സിൽ കൂട്ടിയിട്ടിരിക്കുന്ന വലിയ ഇ-കൊമേഴ്സ് പാഴ്സൽ കെട്ടുകൾ കാണാൻ സാധിക്കും. ബാർകോഡുകളും ഷിപ്പിംഗ് ലേബലുകളും പതിച്ച ഒട്ടനവധി പാഴ്സലുകളാണ് കെട്ടുകളായും വലിയ ബാഗുകളിലായും അവിടെ ശേഖരിച്ചിരിക്കുന്നത്.
ആഘോഷങ്ങൾക്കുവേണ്ടി മാത്രം പുതിയ വസ്ത്രങ്ങൾ വാങ്ങി ഫോട്ടോയെടുക്കുകയും പരിപാടികൾ കഴിഞ്ഞ ഉടൻ തന്നെ അവ മടക്കി നൽകുകയും ചെയ്യുന്ന രീതിയെ കാണിച്ച് “ദാണ്ടിയ കഴിഞ്ഞു… ഡ്രസ് റിട്ടേൺ. ലജ്ജാഹീനരായ തലമുറ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
ഈ പ്രവൃത്തി ചെറിയ വ്യാപാരികളെയും ഓൺലൈൻ വിൽപ്പനക്കാരെയുമാണ് ഗുരുതരമായി ബാധിക്കുന്നത്. റിട്ടേൺ പ്രോസസിംഗ് ചെലവുകളും നഷ്ടവും പൂർണമായും വഹിക്കേണ്ടി വരുന്നത് ഈ കച്ചവടക്കാരാണെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
ആഘോഷ വസ്ത്രങ്ങൾ വാങ്ങാൻ പോലും സാധിക്കാത്ത പാവപ്പെട്ടവരുള്ള നാടുകളിൽ ഇത്തരം പ്രവൃത്തികൾ കാണിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണെന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
إرسال تعليق