Join News @ Iritty Whats App Group

നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടം; പ്രതി സുഹൈലിന് ഒപ്പമുണ്ടായിരുന്ന പേർക്കെതിരെ കൂടി കേസ്

നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടം; പ്രതി സുഹൈലിന് ഒപ്പമുണ്ടായിരുന്ന പേർക്കെതിരെ കൂടി കേസ്


നെടുമ്പാശ്ശേരിയിൽ 19കാരൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി കേസെടുത്തു. സുഹൈലിന് പുറമെ ഒപ്പമുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്.

ബോധമില്ലാത്ത അവസ്ഥയിൽ വണ്ടി ഓടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, സുഹൈലിന്‍റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിൻ്റെ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ ലൈസൻസ് റദ്ദാക്കാനാണ് നീക്കം. വാഹനത്തിൻ്റെ ഇവൻ്റ് ഡാറ്റാ റെക്കോഡർ പൊലീസ് പരിശോധിക്കും.

അപകടസമയത്ത് കാർ മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്ന് തെളിവെടുപ്പിനിടെ പ്രതി സമ്മതിച്ചതായാണ് വിവരം. സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

സുഹൈൽ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. ഗോപികയുടെ സംസ്കാരം ഇന്ന് നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group