Join News @ Iritty Whats App Group

അവധിയില്ലാത്ത പ്രതിഷേധം, ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം, സംഘർഷഭരിതം; എൻഎസ്‌യുഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി

അവധിയില്ലാത്ത പ്രതിഷേധം, ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം, സംഘർഷഭരിതം; എൻഎസ്‌യുഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി


ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഞായറാഴ്ച ദിവസമായ ഇന്നും ശക്തമായ പ്രതിഷേധം ഇരമ്പി. ഉച്ചക്ക് ശേഷം കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ (NSUI) പ്രവർത്തകർ ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന ദില്ലി പൊലീസ് ഇടപെടുകയും, സമരം തുടർന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ രാജ്യതലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

ദസറ കഴിഞ്ഞ് പ്രക്ഷോഭം ശക്തമാകും


അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ അടുത്ത ഞായറാഴ്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യാ സഖ്യം. ദസറക്ക് ഇടവേള നല്‍കിയുള്ള പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് നീക്കം. അടുത്ത ശനിയാഴ്ചയോടെ ദില്ലിയിലെത്താനുള്ള നിര്‍ദ്ദേശം എം പിമാര്‍ക്ക് നല്‍കും. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എം പിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ദില്ലിയിലെത്തിക്കും. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് നീക്കം. 27 ന് ദില്ലിയില്‍ സി പി ഐ മനുഷ്യ ചങ്ങലയും തീര്‍ക്കും. ഇതിനിടെ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുവജന സംഘടനാ നേതാക്കളും രാഹുല്‍ ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചിരുന്നു. പോലീസ് അതിക്രമം വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം രാഹുല്‍ ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില്‍ വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികതയില്ലെന്നും രാഹുല്‍ ഗാന്ധി പോഡ് കാസ്റ്റില്‍ പറഞ്ഞു. അതേ സമയം ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നിരികേക്കേ പോലീസ് നടപടിയിലെ അതൃപ്തി ഇന്ത്യയെ നേരിട്ടറിയിക്കണമെന്ന് ആറ് യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തും. കത്തില്‍ ഒപ്പുവച്ചിരിക്കുന്ന ഒരാളായ പ്രമീള ജയപാലിന്‍റെ പ്രസ്താവന കഴിഞ്ഞ ദിവസം വിദേശ കാര്യമന്ത്രാലയം തള്ളിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group