Join News @ Iritty Whats App Group

‘ഗ്യാനേഷ്കുമാർ ഒരുമ്പിട്ടിറങ്ങിയത് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ’, എത്ര ശ്രമിച്ചാലും ബിജെപി സർക്കാരിന് അദ്ദേഹത്തെ സംരക്ഷിക്കാൻ കഴിയില്ല: പിണറായി വിജയൻ

‘ഗ്യാനേഷ്കുമാർ ഒരുമ്പിട്ടിറങ്ങിയത് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ’, എത്ര ശ്രമിച്ചാലും ബിജെപി സർക്കാരിന് അദ്ദേഹത്തെ സംരക്ഷിക്കാൻ കഴിയില്ല: പിണറായി വിജയൻ


ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ ഒരുമ്പിട്ടിറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്യാനുള്ള എല്ലാവരെയും ഒരുമിപ്പിക്കുക എന്നത് പ്രധാനമാണെന്നും പിണറായി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ രാജ്യത്ത് ബോധപൂർവം ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ തെരെഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്നും പിണറായി പറ‌ഞ്ഞു.

ചില വിഭാഗങ്ങൾക്ക് വോട്ട് നിഷേധിച്ചാലെ അധികാരം നിലനിർത്താൻ കഴിയൂവെന്ന് അധികാരത്തിലുള്ളവർ വിചാരിക്കുകയാണ്. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

ഓരോരുത്തർക്കും ഓരോ തരത്തിൽ ശക്തിയുണ്ടാവും. എല്ലാവരെയും കൂട്ടിയാൽ വലിയ ശക്തിയുണ്ടാകും. ഇത് സിപിഎം തിരിച്ചറിഞ്ഞു. പ്രക്ഷോഭത്തിൽ ജനപ്രതിനിധികൾ ആക്രമിക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യൽ ശക്തിപ്പെട്ടു വരികയാണ്. അതിന്റെ മുന്നിൽ ഇടതു വിദ്യാർത്ഥി യുവജന സംഘടനകൾ വരുന്നു. എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ബിജെപി സർക്കാരിന് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group