സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളിൽ നിരീക്ഷണ സമിതി, നടപടികളുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികൾക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നീക്കം.</p><p>ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‍സിഎൽ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവർത്തനം. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ.
إرسال تعليق