Join News @ Iritty Whats App Group

തലസ്ഥാനത്തെ സംഘർഷം: യൂത്ത് കോൺഗ്രസിൻ്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി, അതിൻ്റെ ഭാഗമായാണ് സംഘർഷമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

തലസ്ഥാനത്തെ സംഘർഷം: യൂത്ത് കോൺഗ്രസിൻ്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി, അതിൻ്റെ ഭാഗമായാണ് സംഘർഷമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്


തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതികരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. ​ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺ​ഗ്രസിൻ്റെ പ്രകടത്തിന് നേരെ കല്ലേറുണ്ടായെന്നും അതിൻ്റെ ഭാ​ഗമായാണ് സംഘർഷം ഉടലെടുത്തതെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണ് എന്ന് ചോദിച്ച മന്ത്രി അവർക്ക് നേരെ നടന്ന പ്രതിഷേധമല്ലല്ലോ എന്നും പറഞ്ഞു.

സംഘർഷത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പൊലീസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെ ആണ് ബുദ്ധിമുട്ടിക്കുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ല. അത്തരം രാഷ്ട്രീയ നിലപാടുകളല്ല ഞങ്ങളുടേത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ഗുണ്ടായിസം നടത്തുന്നുണ്ടോ എന്ന് എഐഎസ്എഫിനോട് ചോദിച്ചാൽ മതി എന്ന് പറഞ്ഞ മന്ത്രി ഇപ്പോഴുള്ള വിഷയത്തിൽ ഉന്നതരാഷ്ട്രീയ നേത്വത്വം ഇടപെടണം എന്നും ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group