മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ
ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ പാസാക്കി. നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി.
ഭരണപക്ഷത്തിനൊപ്പം ഇടത് പ്രതിപക്ഷ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ സഭയിലുണ്ടായിരുന്ന മൂന്ന് ബിജെപി അംഗങ്ങൾ മാത്രമാണ് എതിർത്തത്. തുടർന്ന് സഭയ്ക്ക് പുറത്തുവന്ന ബിജെപി അംഗങ്ങൾ പ്രമേയത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംയുക്ത പ്രതിപക്ഷ പാർട്ടികളും സിജെപി വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭം തുടരുന്നതിനിടയിലാണ് കേരള സർക്കാരിന്റെ നിർണായക നീക്കം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന നിയമസഭ ഭരണഘടനാപരമായ വഴിയിലൂടെ പ്രമേയം പാസാക്കി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയത്.
Post a Comment