ചാവശേരി പഴയ പോസ്റ്റാഫീസിന് സമീപം സ്‌കൂട്ടറിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
മട്ടന്നൂർ: ചാവശേരി പഴയ പോസ്റ്റാഫീസിന് സമീപം സ്‌കൂട്ടറിടിച്ച് കാൽനട യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു.
പഴയ പോസ്റ്റാഫീസിന് സമീപത്തെ കണിയാംപറമ്പിൽ എൻ.ഗോപാലൻ (74) ആണ് മരിച്ചത്. സംസ്‌കാരം നാളെ (12/10/2026) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചാവശേരി പറമ്പ് പൊതു ശ്മശാനത്തിൽ.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. റോഡരികിലെ നടന്നു പോകുന്നതിനിടെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: എം. നാരായണി. മക്കൾ: എം. ഷൈലജ (അങ്കണവാടി ഹെൽപ്പർ),
ജിജേഷ് ചാവശേരി (ലേഖകൻ, ദീപിക, പ്രസിഡൻ്റ് മട്ടന്നൂർ പ്രസ് ഫോറം). മരുമക്കൾ: വി. ലക്ഷ്മണൻ, കെ. ഹണി (അധ്യാപിക, മീത്തലെ പുന്നാട് യുപി സ്കൂൾ). സഹോദരങ്ങൾ: നാരായണി, ഭാരതി (ഇരുവരും എടക്കാനം), പരേതനായ കൃഷ്ണൻ.
Post a Comment