‘ഇത് രണ്ടാം സ്വാതന്ത്ര സമരം, ഗ്യാനേഷിനെ പുറത്താക്കുന്നതുവരെ പോരാട്ടം തുടരും’: കെ. സി. വേണുഗോപാൽ
ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് നിന്നും മാറ്റുന്നതുവരെ പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. ഇത് രണ്ടാം സ്വാതന്ത്ര സമരം ആണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്നും ബിജെപിയുടെ പ്രവൃത്തികള്‍ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നരേന്ദ്ര മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും തിങ്കളാഴ്ച്ച കാണാന്‍ പോകുന്നത്’ എന്ന് കെ. സി. വേണുഗോപാൽ മുന്നറിയിപ്പ് നല്‍കി.
Post a Comment